09:10pm 10 November 2026
NEWS
വി എച്ച് എസ് ഇ സ്കൂളുകളിലെ വിദ്യാർത്‌ഥികൾക്കായി ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ്
09/11/2026  07:21 PM IST
nila
വി എച്ച് എസ് ഇ സ്കൂളുകളിലെ വിദ്യാർത്‌ഥികൾക്കായി ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ്

മുളക്കുഴ: വൊക്കേഷണൽ ഹയർ സെക്കന്ററി കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ വി എച്ച് എസ് ഇ സ്കൂളുകളിലെ വിദ്യാർത്‌ഥികൾക്കായി ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് നടത്തി. മുളക്കുഴ പഞ്ചായത്ത് ഹാളിൽ  നടന്ന ക്യാമ്പ്
 മുളക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് 
 സജിത മനു ഉദ്ഘാടനം നിർവഹിച്ചു. വി.എച്ച്.എസ്.ഇ ചെങ്ങന്നൂർ മേഖല അസിസ്റ്റന്റ് ഡയറക്ടർ  വി.കെ പുഷ്പകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വി എച്ച് എസ് ഇ ആലപ്പുഴ ജില്ല കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ കോർഡിനേറ്റർ 
 സ്മിതാ വി.എസ് സ്വാഗത പ്രസംഗം നടത്തി. മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ 
രമണിക സന്തോഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ 
ലീലാമ്മ ജോസ്, വി.എച്ച്.എസ് ഇ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ കോർഡിനേറ്റർ 
വിനോദ് കുമാർ .കെ, ജി.വി.എച്ച്. എസ് എസ് മുളക്കുഴ പി.ടി.എ. പ്രസിഡന്റ് 
ബിനി സുധീഷ്, പ്രിൻസിപ്പാൾ ജോസി.എ, സ്ക്കൂൾ ഹെഡ്മിസ്ട്രസ് 
 ഗീതാ കൃഷ്ണ എന്നിവർ ചടങ്ങിന് ആശംസയറിയിച്ചു. വി.എച്ച്.എസ്.ഇ  കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ പത്തനംതിട്ട ജില്ല കോർഡിനേറ്റർ 
എലിസബത്ത് തോമസ് കൃതജ്ഞത പറഞ്ഞു.
വി.എച്ച്. എസ്. ഇ വിദ്യാർത്ഥി കളുടെ നൈപുണ്യങ്ങളെ ഫലപ്രദമായി വിനിയോഗിച്ച് തുടർപഠനത്തിനും ആധുനിക തൊഴിൽ ലോകത്തിലെ വെല്ലുവിളികളും നേരിടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ വിദ്യാർത്ഥികളുടെ ആത്മബോധനവും വ്യക്തിത്വ വികസവും മാനസിക പിരിമുറുക്കം നിയന്ത്രിക്കലും പ്രധാന ചർച്ചാ വിഷയങ്ങളായി അവതരിപ്പിക്കപ്പെട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുളള പ്രഗൽഭരായ റിസോഴ്സ് പേഴ്സൺമാരുടെ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. ക്യാമ്പിൽ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉൾപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.